പോക്സോ കേസിൽ യുവാവിന് പത്ത് വർഷം കഠിനതടവ്

വ്യാഴം, 10 ഓഗസ്റ്റ് 2023 (18:28 IST)
കണ്ണൂർ: മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ കോടതി പത്ത് വര്ഷം കഠിന തടവിനും 55000 രൂപ പിഴയും അടയ്ക്കാൻ കോടതി വിധിച്ചു. കൊട്ടിയൂർ പാൽചുരത്തെ നിഷാദ് എന്ന 27 കാരനെയാണ് കോടതി ശിക്ഷിച്ചത്.
 
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പത്ത് വർഷം കഠിന തടവിനും 50000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിനു ഒരു വര്ഷം തടവിനും അയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. തലശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.വി.മൃദുലയാണ് ശിക്ഷ വിധിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍