പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 3 മാര്‍ച്ച് 2024 (11:27 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ചോഴിയക്കോട് അരിപ്പ ജാനിഷ് മൻസിലിൽ ജാനിഷ് എന്ന മുപ്പത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്.
 
മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് കുളത്തൂപ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍