പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 24 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

വെള്ളി, 22 മാര്‍ച്ച് 2024 (12:06 IST)
കോഴിക്കോട്: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 24 കാരൻ അറസ്റ്റിലായി. അരക്കിണർ തെക്കേ കോയ വളപ്പിൽ താമസിക്കുന്ന കപ്പക്കൽ മണ്ണടത്ത് പറമ്പ് കെ.ടി.മുഹമ്മദ് അനീസ് എന്ന 24 കാരനാണ് പോലീസ് പിടിയിലായത്.
 
വഴിയാത്രക്കാരിയായ പെൺകുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം റയിൽവേ ഗേറ്റിനടുത്തു നിന്നാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. പരപ്പനങ്ങാടിയിൽ കൊണ്ടുപോയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
 
പിന്നീട് പെൺകുട്ടിയെ കോഴിക്കോട്ട് എത്തിച്ചു. രക്ഷിതാക്കളുടെ പരാതി തുടർന്ന് ടൌൺ പോലീസ് എസ്.ഐ മുഹമ്മദ് സിയാദ് ആണ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍