ജിബിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി കൂട്ടം ചെർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിലായി. നേരത്തേ, ജിബിന്റെ രഹസ്യകാമുകിയുടെ ഭർത്താവ് അടക്കം 7 പേർ അറസ്റ്റിലായിരുന്നു. കേസിൽ ആകെ 14 പ്രതികളാണുള്ളത്.
ഓലിക്കുഴിയിലെ യുവതിയുമായി കൊല്ലപ്പെട്ട ജിബിനുണ്ടായിരുന്ന രഹസ്യ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്ന സമയത്ത് ഈ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ജിബിൻ. ഇത് കണ്ടെത്തിയ ഭർത്താവ് അസീസും കൂട്ടുകാരും ഇയാളെ ആക്രമിക്കാൻ പ്ലാനിട്ടു. അതിനായി ജിബിൻ രാത്രിയിൽ സ്ഥിരം വരുന്ന സമയം നോക്കിവെച്ച് ആ സമയത്ത് ആക്രമിക്കുകയായിരുന്നു.
ജിബിൻ മരണപ്പെട്ടു എന്ന് ഉറപ്പായതോടെ അപകടമരണം എന്ന് തോന്നിക്കുന്നതിനായി മൃതദേഹം റോഡിൽ കൊണ്ടുപോയ ശേഷം സ്കൂട്ടർ സമീപത്ത് മറിച്ചിടുകയായിരുന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് ജിബിൻ ടി വർഗീസിനെ കൊച്ചിയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകമണെന്ന് പൊലീസ് വ്യക്തമായിരുന്നു.