പതിനഞ്ചുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പരവക്കല്‍ സ്വദേശിയായ സുധീഷ് എന്ന 24 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴിനാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആറിനു രാത്രി പെൺകുട്ടിയോട് വീടിനു പുറത്തേക്ക് ഇറങ്ങിവരാൻ സുധീഷ് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല. അടുത്ത ദിവസം ഫോണ്‍ ചെയ്ത് കാമുകന്‍ ഫോണിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇതില്‍ മനംനൊന്ത് പത്താംക്ലാസുകാരി കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 23 മുതൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വല്യമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്. മൂന്ന് മാസത്തില്‍ അധികമായി പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയില്‍ പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി വീടിന് പുറത്ത് ഇറങ്ങി വന്നില്ല. ഇതേതുടർന്ന് കാമുകൻ പെൺകുട്ടിയോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.