വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

വ്യാഴം, 3 നവം‌ബര്‍ 2022 (19:31 IST)
കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് കിഴക്ക് പനംപറമ്പിൽ റിസ്വാൻബി എന്ന 28 കാരണാണ് പോലീസ് പിടിയിലായത്.
 
പ്രതിയായ യുവാവ് വിവാഹിതനാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ യുവതി തന്നെ പ്രതി ചെറായി ബീച്ചിലെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് കാണിച്ചു നൽകിയ പരാതിയിലാണ് ഇൻസ്‌പെക്ടർ ബൈജുവും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.
 
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി എൻ.എസ്.സലീഷിന്റെ നിർദ്ദേശ പ്രകാരം പോക്സോ വകുപ്പ് ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലാണ്  പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍