പ്രായപൂർത്തിയാകാത്ത കെഎസ്‌യു പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; പരാതി മുക്കി കെപിസിസി - നടപടിയെടുത്ത് പൊലീസ്
ബുധന്‍, 7 നവംബര്‍ 2018 (10:51 IST)
പ്രായപൂർത്തിയാകാത്ത കെഎസ്‌യു വനിതാ പ്രവര്‍ത്തകയെ കോൺഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചു. പ്രാദേശിക നേതാവ് കെജെ യദുകൃഷ്‌ണനാണ് വനിതാ നേതാവിനെ പീഡിപ്പിച്ചത്.
പീഡനവിവരം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് യദു കൃഷ്‌ണനെതിരെ പൊലീസ് പോക്സോ നിയമങ്ങൾ ചുമത്തി കേസെടുത്തു.
യദു കൃഷ്‌ണന്‍ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി കെപിസിസിക്ക് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. വിവരം പുറത്തായാല്‍ പാര്‍ട്ടിക്ക് കളങ്കമാകുമെന്ന നിലപാടിലായിരുന്നു കെപിസിസി. ഇതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്ത കെപിസിസി നിലപാടിനെതിരെ പാർട്ടിയിലും പ്രതിഷേധം ശക്തമാണ്.