പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; വെടിവയ്പ്പിൽ ഒരാൾക്ക് പരിക്ക്

ബുധന്‍, 11 നവം‌ബര്‍ 2020 (10:39 IST)
കൊച്ചി: പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം ഉണ്ടായത്. നെഞ്ചിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആദിൽ ഷാ എന്നയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ തണ്ടക്കോട് നിസാർ എന്നയാൾ പിസ്റ്റൾ ഉപയോഗിച്ച് വെളിയുതിർക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍