അമ്മ മരിച്ചതോടെ അച്ഛൻ മകളെ ബലാത്സംഗം ചെയ്തു തുടങ്ങി, ഗർഭിണിയായപ്പോൾ സഹോദരൻ പൊലീസിനെ അറിയിച്ചു

ശനി, 27 ഒക്‌ടോബര്‍ 2018 (17:43 IST)
16 വയസുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൂത്തസഹോദരന്റെ പരാതിയെ തുടർന്നാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. വനിതാപൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ രണ്ട് വർഷമായി അച്ഛൻ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് വ്യക്തമായത്.
 
താനെയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. അച്ഛനോടും മൂത്ത സഹോദരനോടും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിതാവ് ഒരു കടയിലെ ജോലിക്കാരനും സഹോദരന്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്. 
 
പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി വയറുവേദന ഉണ്ടായതിനെ തുടർന്ന് സഹോദരൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് സഹോദരന്‍ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
 
കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. 2016ല്‍ അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ സഹോദരനെയും തന്നെയും വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍