Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

സ്വത്ത് തര്‍ക്കം; പിതാവിനെ വെട്ടിക്കൊന്ന് 25 കഷണങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ചു - മകന്‍ അറസ്‌റ്റില്‍

murder
ന്യൂഡല്‍ഹി , വ്യാഴം, 23 മെയ് 2019 (14:11 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം 25 കഷണങ്ങളാക്കി. ന്യൂഡല്‍ഹിയിലെ ഫര്‍ഷ് ബസാറിലാണ് ദാരുണമായ സംഭവം. ഫര്‍ഷ് ബസാര്‍ സ്വദേശി സന്ദേഷ് അഖര്‍വാളാണ് (48) കൊലപ്പെട്ടത്. ഇയാളുടെ മകന്‍ അമാന്‍ കുമാര്‍ (22)നെ അറസ്‌റ്റിലായി.

സ്വത്തിന്റെ പേരില്‍ സന്ദേഷും അമാനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് കൊല നടന്നത്. പിതാവ് നിരന്തരമായി വഴക്കുപറയുതിന്റെ ദേഷ്യവും അമാനുണ്ടായിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മദ്യലഹരിയില്‍ എത്തിയ അമാന്‍ പിതാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെട്ടി വീഴ്‌ത്തി. മരണം സംഭവിച്ചുവെന്ന് വ്യക്തമായതോടെ സന്ദേഷിന്റെ മൃതദേഹം വെട്ടിനുറുക്കി 25 കഷണങ്ങളാക്കി ബാഗില്‍ കുത്തിനിറച്ചു. ബാഗ് വീടിന് പുറത്ത് സൂക്ഷിച്ചതാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്.

കൊലപാതകത്തില്‍ സന്ദേഷിന്റെ ഭാര്യയ്‌ക്കും അമാന്റെ ഭാര്യയ്‌ക്കും പങ്കുണ്ടെന്ന ആരോപണമുണ്ട്. കൊല നടക്കുമ്പോള്‍ ഇവര്‍ പുറത്ത് പോയതും രു മാസം മുമ്പ് സന്ദേഷിനെ കൊലപ്പെടുത്തുമെന്ന് അമാന്‍ പറഞ്ഞതുമാണ് സംശയത്തിന് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടുങ്കാറ്റായി മോദി, കോണ്‍ഗ്രസിന് കനത്ത പരാജയം