Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

രാത്രി വീട്ടിലെത്തി യുവതിയെ ശല്യപ്പെടുത്തി; അയല്‍‌വാസിയെ മര്‍ദ്ദിച്ചു - യുവാവും സുഹൃത്തും അറസ്‌റ്റില്‍

police
ഓയൂർ , തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (15:45 IST)
മൊബൈല്‍ ഫോണ്‍ വഴി പരിചയത്തിലായ യുവതിയെ രാത്രിയില്‍ കാണാന്‍ എത്തുകയും സമീപവാസിയായ യുവാവിനെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍. ഒരാള്‍ ഒളിവിലാണ്.

ചടയമംഗലം സുന്ദരി മുക്കിൽ ലിജിൻ നിവാസിൽ ലിജിൻ ബാബു (24), ആക്കൽ രമ്യാഭവൻ രാജേഷ് (19) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത് .

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെയാണ് സംഭവമുണ്ടായത്. ലിജിൻ രാത്രി വീട്ടിലെത്തിയതോടെ യുവതി ഗൾഫിലുള്ള ഭർത്താവിനെ ഫോണിലൂടെ വിവരമറിയിച്ചു. രാത്രിയില്‍ വീട്ടില്‍ ആരോ എത്തിയതായും സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക നേതാവായ ദീപുവിനെ യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചു.

വിവരമറിഞ്ഞ് ദീപു സ്ഥലത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ലിജിൻ സഹോദരൻ നിതിനെയും മറ്റൊരു സുഹൃത്ത് രാജേഷിനെയും വിളിച്ചു വരുത്തി. സംസാരത്തിനിടെ ഇവര്‍ ദീപുവിനെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതിനിടെ പൊലീസ് എത്തുകയും ലിജിനെയും രാജേഷിനെയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഇതിനിടെ നിതിന്‍ രക്ഷപ്പെടുകയും ഒളിവില്‍ പോകുകയും ചെയ്‌തു. ലിജിനെയും രാജേഷിനെയും റിമാന്‍ഡ് ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ആദ്യ 64 മെഗാപിക്‌സൽ ക്യാമറ ഫോണുമായി റിയൽമി; മികച്ച ഫീച്ചറുകൾ