Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

വീട് എഴുതി നല്‍കിയില്ല; സ്വത്ത് തര്‍ക്കത്തിനിടെ മകന്‍ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു

വീട് എഴുതി നല്‍കിയില്ല; സ്വത്ത് തര്‍ക്കത്തിനിടെ മകന്‍ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു

crime
ബംഗ്ലൂരു , വ്യാഴം, 30 ഓഗസ്റ്റ് 2018 (15:49 IST)
സ്വത്ത് വീതം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മകന്‍ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു. അറുപത്തിയഞ്ചുകാരനായ പരമേശ്വറിനെയാണ് മകന്‍ അഭിഷേക് ചേതൻ (40) ക്രൂരമായി ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ബംഗലൂരുവില്‍ ബുധനാഴ്‌ചയാണ് സംഭവമുണ്ടായത്. ജെപി നഗറിലുള്ള വീട് നല്‍കണമെന്നാവശ്യപ്പെട്ട് അഭിഷേക് പതിവായി ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍, സഹോദരിക്കും വീടില്‍ അവകാശമുണ്ടെന്നും തുല്യമായിട്ട് മാത്രമെ അവകാശം വീതീക്കൂ എന്ന് പരമേശ്വര്‍ വ്യക്തമാക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

ആക്രമണത്തിനിടെ പരമേശ്വറിനെ ക്രൂരമായി ആക്രമിച്ച അഭിഷേക് കണ്ണ് ചൂഴ്ന്നെടുക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കണ്ണ് പൂര്‍ണ്ണമായി തകര്‍ന്നെന്ന് ഡൊക്‍ടര്‍മാര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം വീതം നൽകണമെന്ന് എൽദോ, പൊട്ടിത്തെറിച്ച് പിണറായി