ലക്‌നോ: രാജ്യത്ത് ആൾകൂട്ടക്കൊലകൾ തുടർക്കഥയാവുകയാണ്. ഉത്തര്‍പ്രദേശ് ബറേലിയിലെ ഭോലാപുര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ പശുക്കളെർ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് 20 കാരനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. ഷാരൂഖ് എന്ന യുവാവിനെയാണ് അൻപതോളം വരുന്ന ആൽക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.