പരസ്യമായി 20കാരിയോട് കോണ്ടം ചോദിച്ച് യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ

വ്യാഴം, 4 ഏപ്രില്‍ 2019 (14:57 IST)
മുംബൈ: യുവതിയോട് മോശമായ രീതിയിൽ പെരുമാറിയ യുവാവിനെ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്തു. മുംബൈയിലെ ഭഗത് സിംഗ് നഗറിലാണ് സംഭവം. സ്ഥലത്തെ പാൻ കടയിലെ ജീവനക്കാരിയ പെൺകുട്ടിയോട് യുവാവ് കോണ്ടം ആവശ്യപ്പെടുകയായിരുന്നു.
 
ഇതോടെ പെൺകുട്ടി യുവാവിനെ മുഖത്തടിച്ചു. ഇത് കണ്ടെത്തിയ നാട്ടുകാർ സംഘം ചേർന്ന് യുവാവീനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് യുവാവ് ബോധരിഹിതനായതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവാവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
 
ഇയാൾ മയക്കുമരുന്നിന് അടിമയാണ് എന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തിൽ പ്രദേശവാസികളെയും, 20കാരിയെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇപ്പോഴും അബോ       ധാവസ്ഥയിൽ തുടരുന്ന യുവാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍