പൊതു പൈപ്പിൽ നിന്നും കൃത്യമായി വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കുന്നതിനായാണ് പർഭാണി കോർപ്പറേഷൻ അംഗമായ അമർദീപ് സംഭവ സ്ഥലത്ത് എത്തുന്നത്. പൊതു പൈപ്പിന് സമീപത്തായി ബാക്കി വരുന്ന വെള്ളം ശേഖരിക്കുന്നതിനായി ഒരു കുഴി കുത്തിയതായി അമർദീപിന്റെ ശ്രദ്ധയിൽ പെട്ടു. ഇതിനെ അമർ ദീപ് എതിർത്തു.
തന്റെ സുഹൃത്ത് ഗാൽക്വാഡ് ആൺ കുഴി ഉണ്ടാക്കിയത് എന്ന് വ്യക്തമാക്കിയോടെ വിശദീകരണം തേടാനായി അമർദീപ് സുഹൃത്തി ഗാൽക്വാഡിന്റെ അടുത്തെത്തി. ഇരുവരും തമ്മിലുള്ള സം,സാരം പിന്നീട് വലിയ വഴക്കിലേക്ക് നീങ്ങി ഇതിനിടെ കയ്യിൽകിട്ടിയ കോടാലി ഉപയോഗിച്ച് അമർദീപ് സുഹൃത്തിനെ അക്രമിക്കാൻ ശ്രമിച്ചു.
അമർദിപിനെ മറ്റൊരു സുഹൃത്ത് കിരൺ ദാക്ക് ഇതൊടെ അമർദീപിനെ തടഞ്ഞു നിർത്തി. എന്നാൽ ഈ സമയത്ത് അമർ ദീപിന്റെ കയ്യിൽ നിന്നും കോടാലി പിടിച്ചുവാങ്ങി ഗാൽക്വാഡ് അമർദീപിനെ അടിക്കുകയായിരുന്നു തുടർന്ന് ഇരുവരും ചേർന്ന് അമർദീപിനെ കല്ലുകൾകൊണ്ടും വടികൊണ്ടും ആക്രമിക്കുകയും ചെയ്തു. ഇതോടെ സംഭവ സ്ഥലത്തുവച്ചുതന്നെ അമർദീപ് മരിച്ചു. പ്രതികൾ ഇരുവരും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതികൾക്കൊതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തിയിട്ടുണ്ട്.