പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തായ പ്രതിക്ക് വീട്ടുകാരുമയെല്ലാം നല്ല അടുപ്പം ഉണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് സനീഷ് കുമാർ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ വലിച്ചിഴച്ച് മുറിയിലെത്തിച്ച് സനീഷ് കുമാർ പീഡനത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. കുംഫു അഭ്യസിച്ചിരുന്ന 15കാരി പ്രതിയെ അടിച്ചുവീഴ്ത്തിയ ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.