വീട്ടിൽ വൈഫൈക്ക് സ്പീഡ് കുറവാന് എന്നതാണ് മിക്ക ആളുകളുടെയും പരാതി. എന്നാൽ ചില സൂത്ര വിദ്യകൾ ചെയ്താൽ വീട്ടിലെ വൈഫയുടെ സ്പീഡ് നമ്മൾ പ്രതീക്ഷിക്കുന്നതിലും എത്രയോ ഉയർത്താൻ സാധിക്കും. അക്കാര്യങ്ങളെ കുറിച്ചാണ് ഇനി പരയുന്നത്. വൈഫൈ റൂട്ടറുകൾ ഒരിക്കലും ചുമരുകളോട് ചേർന്ന് വക്കരുത് സിഗ്നൽ കൃത്യമായി ലഭിക്കുന്ന അൽപം തുറസായ ഇടങ്ങളിൽ വേണം റൂട്ടറുകൾ സ്ഥാപിക്കാൻ.
റൂട്ടറുകളുടെ ഫേം വെയറുകൾ കൃത്യസമയങ്ങളിൽ അപ്ഡേറ്റ് ചെയ്തിരിക്കണം എന്നതും പ്രധാനമാണ്. മോഡത്തിൽ ബാൻഡ് വിഡ്ത് 2,4GHZ ൽ നിന്നും ഡ്യുവല്‍ ബാന്‍ഡ് റൗട്ടര്‍ 5GHz ഫ്രീക്വന്‍സി ആക്കുക . ഇത് കൂടുതല്‍ വേഗത നൽകാൻ സാഹിയിക്കും. റൌട്ടറിലെ വേഗത നിയന്ത്രണ സംവിധാനങ്ങളിൽ പരാമാവധി വേഗത ലഭികുന്ന തരത്തിൽ മാറ്റി സെറ്റ് ചെയ്യുക.