ഓൺലൈൻ സുഹൃത്തിനെ വിശ്വസിച്ചു; വയോധികന് നഷ്ടമായത് 9ലക്ഷത്തോളം രൂപ

വെള്ളി, 9 നവം‌ബര്‍ 2018 (15:37 IST)
ഓൺലൈലൂടെ പരിജയപ്പെട്ട വ്യാജന്റെ കെണിയിൽപ്പെട്ട വയോധികന് നഷ്ടമായത് 9.4 ലക്ഷം രൂപ. മുംബൈയിലാണ് സംഭവം. കുട്ടികൾക്കായുള്ള പരിശീലന സ്ഥാപനം നടത്തുന്ന 65കാരനാണ് കെണിയിൽ‌പെട്ടത്. വയോധികന്റെ പരാതിയിൽ പൊലീസ് അന്വേഷം ആരംഭിച്ചു.
 
ജോർദാൻ സ്വദേശിയെന്ന് പരിജയപ്പെടുത്തിയ ലിയോണ എന്ന സ്ത്രിയുടെ പേരിലാണ് തട്ടിപ്പ്. കുറച്ചു മാസങ്ങൾക്ക് മുൻപായാണ് ഇരുവരും സാമൂഹ്യ മാധ്യമത്തിൽ സുഹൃത്തുക്കളാകുന്നത്. താൻ ഉടൻ ഇന്ത്യയിലേക്ക് വരും എന്ന് ലിയോണ എന്ന് പേരുള്ള സ്ത്രീ വയോധികനെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.
 
ഇന്ത്യയിൽ എത്തിയ ലിയോണയെ ഡൽഹി എയർ‌പോർട്ടിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും. മോചിപ്പിക്കാനായി 24000 രൂപ നൽകണം എന്നും പറഞ്ഞ് അമിത് എന്ന യുവാവാണ് ആദ്യം ബന്ധപ്പെട്ടത്. ഇതോടെ ഇയാൾ പറഞ്ഞ അക്കൌണ്ടിലേക്ക് വയോധികൻ പണം നിക്ഷേപിച്ചു.
 
പിന്നീടും സ്ത്രീയുടെ പേരു പറഞ്ഞ് യുവാവ്  9.4 ലക്ഷത്തോളം വയോധികനിൽ നിന്നും അതേ അക്കുണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. പണം തിരികെ വരാതെയായപ്പോൾ ഇയാൾ അമിത് എന്ന യുവാവിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതോടെ താൻ വഞ്ചിതനായി എന്ന് മനസിലക്കിയ വയോധികൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ലിയോണ എന്ന അക്കുണ്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍