മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒൻപതാംക്ലാസുകാരിയിൽനിന്നും സ്വർണം തട്ടി; യുവാക്കൾ പിടിയിൽ

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (12:38 IST)
ഹരിപ്പാട്: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസുകാരിയില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത യുവാക്കള്‍ പോലീസ് പിടിയിലയി‍. മണ്ണാറശ്ശാല രാമലേത്ത് 20കാരനായ അനന്തു, ചെറുതന തൈപറമ്പില്‍ 24കാരനായ ശരത്ത് എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. 
 
മുൻ‌കൂട്ടി നിശ്ചയിച്ചാണ് പ്രതികൾ സ്വർണം തട്ടിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ വശത്താക്കുകയായിരുന്നു ആദ്യ ഘട്ടം. തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ പകർത്തി. മോർഫ് ചെയ്ത ഫോട്ട പെൺകുട്ടിയെ കാണിച്ച് ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. 
 
ഭീഷണിയെ ഭയന്ന് വീട്ടില്‍ നിന്നും എട്ടര പവന്റെ സ്വര്‍ണമാണ് വിദ്യാര്‍ത്ഥിനി ഇവര്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ അമ്മ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണിത്. സ്വര്‍ണം മോഷണം പോയെന്നാണ് വീട്ടുകാർ കരിതിയിരുന്നത്‍. 
 
എന്നാൽ സംഭവത്തിന് ശേഷം ശരത്തും അനന്തുവും തമ്മില്‍ വഴക്കുണ്ടായതോടെയാണ് സംഭവങ്ങൽ പുറത്തറിയുന്നത്. ഇരുവരും തമ്മിൽ പിണങ്ങിയതോടെ ശരത്ത് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍