ഭാര്യയുടെ മാതാവിനെ ബലാത്സംഗം ചെയ്ത് യുവാവ്, പരാതിപ്പെട്ടാൽ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണി

ശനി, 3 ഓഗസ്റ്റ് 2019 (19:04 IST)
ഭാര്യയുടെ മാതാവിനെ ബലാത്സംഗത്തി ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു, മഹാരാഷ്ട്രയിലെ ബലാപൂർ ജില്ലയിലാണ് സംഭവം ഉണ്ടായത്. കണ്ടിക്കൽ സ്വദേശിയായ ഭാസ്കറാണ് പൊലീസിന്റെ പിടിയിലയത്. ജൂലൈ 31നായിരുന്നു ക്രൂരമായ സംഭവം ഉണ്ടായത്.
 
ഭാര്യയുടെ മാതാവിനെ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം യുവാവ് ഇവരെ വീട്ടിൽ തിരികെ എത്തിക്കുകയും ചെയ്തു. സംഭവം പുറത്തു പറയുകയോ പരാതിപ്പെടുകയോ ചെയ്താൽ മകളെ ഉപേക്ഷിക്കും എന്ന് പ്രതി ഭീഷണി മുഴക്കിയിരുന്നു.
 
എന്നാൽ 45കാരിയായ വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഉടൻ തന്നെ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ 27കാരനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വീട്ടമ്മയുടെ മകളും യുവവും തമ്മിൽ ഒരു വർഷം മുൻപാണ് വിവാഹിതരായത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍