മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പീഡനം തുടർക്കഥ; 15കാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു

വെള്ളി, 11 മെയ് 2018 (14:12 IST)
മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ 15 കാരിയെ പീഡനത്തിനിരയാക്കിയ ശേഷം ചുട്ടുകൊന്നു. മധ്യപ്രദേശിലെ ജുജ്ഗർപുര ഗ്രാമത്തിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.
 
മാതാപിതാക്കൾ വിവാഹച്ചടങ്ങിൽ പങ്കെടൂക്കാൻ പോയ സമയത്ത് വീട്ടിലേക്ക അതിക്രമിച്ചു കയറിയ രവീന്ദ്ര ഛദ്ദാർ എന്നയാളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീകൊളുത്തിയത്. പെൺകുട്ടി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . 

പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് സത്യാന്ദ്ര സുക്ല് വ്യക്തമാക്കി. കഴിഞ്ഞ് മാർച്ചിൽ ഇതേ മണ്ഡല;ത്തിൽ പതിനഞ്ചുകാരി പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. മൂന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 20 വയസ്സുകാരൻ പിടിയിലായതും ഇതേ പ്രദേശത്ത് നിന്നു തന്നെയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍