9 പേരെകൊണ്ട് പന്തെറിയിച്ചത് തമാശയ്ക്കല്ല, വെളിപ്പെടുത്തി ദ്രാവിഡ്

തിങ്കള്‍, 13 നവം‌ബര്‍ 2023 (14:54 IST)
നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 9 പേരാണ് ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഒഴികെയുള്ളവര്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും അതൊരു പുതുമയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരീക്ഷണം തമാശയ്ക്കായി ചെയ്തതല്ലെന്നാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറയുന്നത്.
 
മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് മനസ്സ് തുറന്നത്. ആറ് ബൗളിംഗ് ഓപ്ഷനുകള്‍ എന്ന കാര്യം മനസ്സില്‍ വെച്ചാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് ദ്രാവിഡ് പറയുന്നു. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ 5 ബൗളര്‍മാരുമായാണ് ഇന്ത്യ അവസാനമത്സരങ്ങളില്‍ കളിച്ചത്. ബൗളിംഗ് നിര മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പ്രധാനമത്സരങ്ങളില്‍ ആറാമത് ബൗളറില്ലാത്തത് ചിലപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ്. സെമി ഫൈനലിലേക്ക് കടക്കുമ്പോള്‍ ടീം വലിയ ആത്മവിശ്വാസത്തിലാണെന്നും മത്സരത്തില്‍ ബാറ്റ് കൊണ്ട് സംഭാവന ചെയ്യാന്‍ ബൗളര്‍മാര്‍ക്കും സാധിക്കുമെന്ന് കരുതുന്നതായും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍