ഞങ്ങളെ ചതിച്ചതിനുള്ള ശിക്ഷ, കിട്ടേണ്ടത് തന്നെയാണ് കിട്ടിയത്; ഇന്ത്യയെ പരിഹസിച്ച് പാക് മുൻ‌താരങ്ങൾ

വെള്ളി, 12 ജൂലൈ 2019 (10:11 IST)
ലോകകപ്പിൽ നിന്നും ഇന്ത്യയുടെ പുറത്താകലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. എന്നാൽ, ഇന്ത്യയുടെ തകർച്ചയിൽ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്, പാകിസ്ഥാൻ. സെമി ഫൈനലിൽ പോലും കയറാതെയാണ് പാകിസ്ഥാൻ പുറത്ത് പോയത്. ഇന്ത്യയെ സെമിയിൽ പുറത്തായതിന്റെ സന്തോഷം പാക് മുൻ‌താരങ്ങൾ തുറന്നു പറയുകയും ചെയ്തു. 
 
ഇന്ത്യന്‍ ടീം അര്‍ഹിച്ചതാണ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ കിട്ടിയതെന്ന് മുന്‍ കോച്ചും ക്യാപ്റ്റനുമായിരുന്ന വഖാര്‍ യൂനിസ് പരിഹസിച്ചു. ക്രിക്കറ്റിനെ ഒരിക്കലും ദുരുപയോഗം ചെയ്യരുത്. താന്‍ പഠിച്ച വലിയ പാഠമാണിതെന്നും വഖാര്‍ ട്വിറ്ററില്‍ കുറിച്ചു.
 
ലോകകപ്പില്‍ പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ ചില മല്‍സരങ്ങളില്‍ മനപ്പൂര്‍വ്വം തോല്‍ക്കുമെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് ബാസിത് അലിയായിരുന്നു. ഇംഗ്ലണ്ടിനും ചില ടീമുകള്‍ക്കുമെതിരേ ഇന്ത്യ മനപ്പൂര്‍വം മോശമായി കളിക്കുമെന്ന് താന്‍ നേരത്തേ പറഞ്ഞതാണ്. ഇത് കാവ്യനീതിയാണെന്ന് ഖാസിത് വ്യക്തമാക്കി.
 
സെമി ഫൈനലില്‍ വളരെ നിസാരമായി കളിച്ചതാണ് ഇന്ത്യന്‍ പരാജയത്തിന്റെ കാരണമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ റഷീദ് ലത്തീഫ് പറഞ്ഞു. മധ്യനിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായി മാറിയതെന്നു പാകിസ്താന്റെ മുന്‍ ടെസ്റ്റ് നായകന്‍ മോയിന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. 
 
പാകിസ്താന്‍ ലോകകപ്പിന്റെ സെമിയിലെത്താതെ പുറത്താവാനുള്ള കാരണക്കാര്‍ ഇന്ത്യയാണെന്ന് ബാസിത് അലിയടക്കമുള്ള ചില മുന്‍ പാക് താരങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പ്രാഥമിക റൗണ്ട് മല്‍സരത്തില്‍ പാക് ടീം സെമി കാണാതിരിക്കാന്‍ മനപ്പൂര്‍വ്വം മോശം പ്രകടനം നടത്തി ഇന്ത്യ തോല്‍വിയേറ്റു വാങ്ങുകയായിരുന്നുവെന്നാണ് മുൻ പാക് താരങ്ങൾ ആരോപിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍