ഇക്കാര്യത്തിൽ ധോണി പെർഫക്ട്, ഏഴയൽവക്കത്തെത്താൻ യോഗ്യതയില്ലാതെ കോഹ്ലി

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (10:36 IST)
ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഓരോ പ്രകടനവും ആരാധകരെ കോരിത്തരിപ്പിക്കുന്നവയാണ്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ താൻ വളരെ ‘കൂൾ’ ആണെന്ന് ധോണി തന്നെ തെളിയിച്ചിട്ടുള്ള കാര്യമാണ്. പല കാര്യത്തിലും മറ്റ് ക്യാപ്റ്റന്മാർക്ക് ധോണി ഒരു മാതൃകയാണ്. 
 
അതിലൊന്നാണ് റിവ്യൂ സിസ്റ്റം ഉപയോഗപ്പെടുത്തുന്നതിലെ കൃത്യത. വളരെ കൃത്യതയോടെയാണ് ഡിആര്‍എസ് ധോണി ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലി ശോകമാണ്. 
 
ഡിആര്‍എസ് ഉപയോഗിക്കുന്നതില്‍ ഈ ലോകത്ത് ഏറ്റവും മോശം താരം കോഹ്‌ലിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിലയിരുത്തല്‍. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 12 ഓവറിന്റെ ഇടവേളയ്ക്കിടെ ഇന്ത്യ രണ്ട് റിവ്യൂകളും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി വോഗന്‍ വിമര്‍ശവുമായി രംഗത്തെത്തിയത്.
 
‘ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയാണ്. ലോകത്ത് റിവ്യൂ ഉപയോഗിക്കുന്ന കാര്യത്തില്‍ ഏറ്റവും മോശവും കോഹ്‌ലി തന്നെ’ – വോഗന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍