കപ്പ് നിലനിര്‍ത്താന്‍ കോഹ്‌ലി വിചാരിക്കണം: ദ്രാവിഡ്
ഉപനായകന്‍ വിരാട് വിരാട് കോഹ്‌ലി മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്ക് കപ്പ് നില നിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. കോഹ്‌ലി കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഈ സമയം പുറത്തെടുക്കേണ്ടതെന്നും. ടീം ഏറ്റവും ആശ്രയിക്കുന്ന കളിക്കാരന്‍ കോഹ്ലിയാണെന്നും അദ്ദേഹം പറഞ്ഞു.
കോഹ്ലി മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ തുടര്‍ന്നെത്തുന്ന നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും സുരേഷ് റെയ്‌നയ്ക്കും ആക്രമണ ബാറ്റിങ്ങിലൂടെ കളി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്നും ദ്രാവിഡ് പറഞ്ഞു. മധ്യ ഓവറുകളില്‍ കോഹ്‌ലി മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറയിടാന്‍ കഴിയു. ഇന്ത്യയുടെ ഏറ്റവും വലിയ ദൌര്‍ബല്യം അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിച്ചെറിയുന്നതില്‍ സ്ഥിരത പുലര്‍ത്താത്ത ബൌളര്‍മാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.