അണ്ടര്‍ 19 ലോകകപ്പ് ഇന്ന് തുടങ്ങും; ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും

ബുധന്‍, 27 ജനുവരി 2016 (09:50 IST)
പത്തൊമ്പതു വയസ്സിനു താഴെയുള്ളവരുടെ ഐ സി സി അണ്ടര്‍ 19 ലോകകപ്പിന് ഇന്ന് തുടക്കമാകും. ബംഗ്ലാദേശാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ആദ്യമത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ നേരിടും. ചിറ്റഗോങ്ങില്‍ വെച്ചാണ് ആദ്യമത്സരം.
 
ഇന്നു തന്നെ മറ്റൊരു മത്സരത്തില്‍ ഇംഗ്ളണ്ട് ഫിജിയെ നേരിടും. അതേസമയം, ഗ്രൂപ് ‘ഡി’യില്‍ ഇറങ്ങുന്ന ഇന്ത്യ വ്യാഴാഴ്ച കാനഡക്കെതിരെ  ആദ്യമത്സരത്തിന് ഇറങ്ങും. മൊത്തം നാലു ഗ്രൂപ്പുകളിലായി അഞ്ചു വേദികളില്‍ 16 ടീമുകളാണ് മത്സരിക്കുന്നത്.
 
ഗ്രൂപ് എ: ബംഗ്ലാദേശ്, നമീബിയ, സ്കോട്ട്ലന്‍ഡ്, ദക്ഷിണാഫ്രിക്ക.
ഗ്രൂപ് ബി: അഫ്ഗാനിസ്ഥാന്‍, കാനഡ, പാകിസ്ഥാന്‍, ശ്രീലങ്ക.
ഗ്രൂപ് സി: ഇംഗ്ലണ്ട്, ഫിജി, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ.
ഗ്രൂപ് ഡി: ഇന്ത്യ, അയര്‍ലന്‍ഡ്, നേപ്പാള്‍, ന്യൂസിലന്‍ഡ്.
 
ആദ്യ റൗണ്ടില്‍ ഓരോ ഗ്രൂപ്പിലും ഒന്നാമതും രണ്ടാമതും എത്തുന്നവര്‍ സൂപ്പര്‍ ലീഗില്‍ പ്രവേശിക്കും. ഫെബ്രുവരി 14ന് ധാക്കയിലാണ് ഫൈനല്‍. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇശാന്‍ കിഷനാണ് നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക