മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്‍മാര്‍; അവസാന പരീക്ഷണത്തിനു ഇന്ത്യ, പരിഗണനയിലുള്ളത് ഇവരെല്ലാം

വ്യാഴം, 8 ഡിസം‌ബര്‍ 2022 (12:08 IST)
മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്‍മാര്‍ക്ക് ചുമതല നല്‍കാന്‍ ഇന്ത്യ. ഏകദിന ലോകകപ്പിനു മുന്‍പ് തന്നെ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര തോറ്റതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും മേല്‍ സമ്മര്‍ദ്ദമുണ്ട്. ഏകദിന ലോകകപ്പില്‍ കൂടി മോശം പ്രകടനം കാഴ്ചവെച്ചാല്‍ അത് ബിസിസിഐയ്ക്ക് നാണക്കേടാകും. 
 
മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയിട്ടുണ്ട്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഉടന്‍ തെറിക്കുമെന്നാണ് വിവരം. ക്യാപ്റ്റന്‍സി രാജി വയ്ക്കാന്‍ ബിസിസിഐ തന്നെ രോഹിത്തിനോട് ആവശ്യപ്പെട്ടേക്കും. 
 
ട്വന്റി 20 യില്‍ ഹാര്‍ദിക് പാണ്ഡ്യ, ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍, ടെസ്റ്റില്‍ റിഷഭ് പന്ത് എന്നിങ്ങനെ മൂന്ന് നായകന്‍മാരെ നിയോഗിക്കുന്ന കാര്യമാണ് ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ എന്ന സമീപനത്തിലും ബിസിസിഐ നിലപാട് മയപ്പെടുത്തും. റിഷഭ് പന്തിനെ ടെസ്റ്റിലും സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പരിമിത ഓവര്‍ മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍മാരായി നിയോഗിക്കും. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍