രോഹിത് ശര്‍മയുടെ ഏകദിന നായകസ്ഥാനവും ആശങ്കയില്‍; ബിസിസിഐയ്ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 8 ഡിസം‌ബര്‍ 2022 (10:30 IST)
ഏകദിന ലോകകപ്പിന് മുന്‍പ് രോഹിത് ശര്‍മയ്ക്ക് പരിമിത ഓവര്‍ ക്രിക്കറ്റിലെ നായക സ്ഥാനം പൂര്‍ണമായും നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ട്വന്റി 20 ഫോര്‍മാറ്റിലെ രോഹിത്തിന്റെ നായകസ്ഥാനം മാത്രം മാറ്റുന്ന കാര്യമാണ് ബിസിസിഐ ആലോചിച്ചിരുന്നത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായി രണ്ട് ഏകദിനങ്ങള്‍ തോറ്റതിനു പിന്നാലെ രോഹിത്തിന്റെ ഏകദിനത്തിലെ ക്യാപ്റ്റന്‍സിയും തുലാസിലാണ്. 
 
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ ബിസിസിഐ അവലോകന യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ ഇന്ത്യയുടെ ഭാവി നായകസ്ഥാനത്തെ കുറിച്ചും ചര്‍ച്ച ചെയ്യും. ട്വന്റി 20 യില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഏകദിനത്തിലും പുതിയ നായകനെ നിയോഗിക്കാന്‍ സാധ്യത വര്‍ധിക്കുകയാണ്. ഏകദിന ലോകകപ്പിനു മുന്‍പ് തന്നെ ഏകദിനത്തില്‍ പുതിയ നായകനെ തീരുമാനിച്ചേക്കും. 
 
സ്വയം നായകസ്ഥാനം ഒഴിയാന്‍ രോഹിത് ശര്‍മയോട് ബിസിസിഐ ആവശ്യപ്പെടാനാണ് സാധ്യത. ശ്രേയസ് അയ്യരെ ഏകദിനത്തില്‍ നായകനാക്കുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍