സെഞ്ചുറിപ്രകടനത്തോടെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ സൂര്യകുമാർ ഒരു കലണ്ടർ വർഷം ടി20 ഫോർമാറ്റിൽ കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളെന്ന ഇന്ത്യൻ താരം വിരാട് കോലിയുടെ റെക്കോർഡ് തകർത്തു.2016ൽ 6 തവണ കോലി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നു. നിലവിൽ ഒരു കലണ്ടർ വർഷം 7 മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ സൂര്യ സിംബാബ്‌വെ താരം സിക്കന്ദർ റാസയുടെ റെക്കോർഡിനൊപ്പമാണ്.
ഒരു കലണ്ടർ വർഷം ടി20യിൽ നൂറിലേറെ ബൗണ്ടറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി. ന്യൂസിലൻഡിനെതിരെ 11 ബൗണ്ടറികൾ നേടിയതോടെയാണ് സൂര്യ ഈ നേട്ടത്തീലെത്തിയത്. നിലവിൽ ഈ വർഷം 105 ബൗണ്ടറികളാണ് സൂര്യ നേടിയത്. 2021ൽ 119 ബൗണ്ടറികൾ നേടിയ പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാനാണ് പട്ടികയിൽ ഒന്നാമത്. കിവീസിനെതിരെ ടി20യിൽ ഒരു ഇന്ത്യക്കാരൻ്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി.