തോല്‍ക്കുന്ന ടീമില്‍ നിന്ന് നായകന്‍ രക്ഷപ്പെട്ടു, സ്‌മിത്ത് ടീമില്‍ നിന്ന് നാടകീയ പിന്മാറി; ഓസ്‌ട്രേലിയ ഞെട്ടലില്‍ - കാരണമറിയാതെ ക്രിക്കറ്റ് ലോകം
വ്യാഴം, 25 ഓഗസ്റ്റ് 2016 (17:08 IST)
ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് ശ്രീലങ്കക്കെതിരെയുളള ഏകദിന പരമ്പരയ്‌ക്കിടെയില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത് നാട്ടിലേക്ക് മടങ്ങി. വിശ്രമത്തിനായിട്ടാണ് ടീമില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് സ്‌മിത്ത് വ്യക്തമാക്കുമ്പോഴും നിരവധി ഗോസിപ്പുകളും ഉയരുന്നുണ്ട്.
നന്നായി കളിക്കാന്‍ വിശ്രമം എനിക്ക് വിശ്രമം അത്യാവശ്യമാണ്. അതിനാല്‍ അവധിയുടെ കാര്യം ടീം അധികൃതരോടും പരിശീലകരായ ലേഹ്‌മാനും റോഡ് മാര്‍ഷും പറഞ്ഞു. എല്ലാവരും തന്റെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു. ക്രിക്കറ്റ് ഉപേക്ഷിക്കുന്നത് എനിക്ക് ഇഷ്‌ടല്ലെന്നും സ്‌മിത്ത് പറഞ്ഞു.
ലങ്കയോട് ടെസ്‌റ്റില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഏകദിനത്തില്‍ 1-1ന് തുല്യതയില്‍ നില്‍ക്കുന്നതുമാണ് സ്‌മിത്തിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നീണ്ട പരമ്പരകള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപെടാന്‍ നായകന്‍ വിമാനം കയറിയെന്നും ചിലര്‍ പറയുന്നു.
വിശ്രം എടുക്കാനുള്ള സ്‌മിത്തിന്റെ തീരുമാനത്തിനെതിരെയും അദ്ദേഹത്തിന് അവധി നല്‍കിയതിനെയും വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക് രംഗത്ത് വന്നു. ക്ലാര്‍ക്കിനെ കൂടാതെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായവും ആയി രംഗത്തെത്തി.