മോര്‍ഗന്റെ ശത്രു നാളെ ഗ്രൌണ്ടില്‍; ഇംഗ്ലീഷ് ടീം ആശങ്കയില്‍ - ഇതിലും ഭേദം കോഹ്‌ലിയെന്ന് സന്ദര്‍ശകര്‍!

ചൊവ്വ, 31 ജനുവരി 2017 (18:14 IST)
തികച്ചും നാടകീയത നിറഞ്ഞ മത്സരമായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ട്വന്റി- 20. മത്സരത്തില്‍ അഞ്ച് റണ്‍സിന് തോറ്റുവെങ്കിലും ഞങ്ങളെ പരാജയപ്പെടുത്തിയത് മോശം അമ്പയറിംഗ് ആണെന്ന് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് ടീമിന് നിരാശ സമ്മാനിച്ച അമ്പയര്‍ ഷംസുദിന്‍ നിര്‍ണായക മൂന്നാം മത്സരത്തിലും മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യലുകളുടെ പട്ടികയില്‍ ഇടം പിടിച്ചതാണ് മോര്‍ഗനെയും കൂട്ടരെയും സമ്മര്‍ദ്ദത്തിലാക്കുന്നത്. ബാംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മൂന്നാം ട്വന്റി- 20 മത്സരം.

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം പരാജയപ്പെടാന്‍ കാരണം മോശം അമ്പയറിംഗ് ആണെന്ന് ഇയാന്‍ മോര്‍ഗന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ണായക ജോ റൂട്ടിനെ അമ്പയര്‍ തെറ്റായി ഔട്ട് വിളിച്ച് പുറത്താക്കിയതാണ് ഇംഗ്ലീഷ് ടീമിനെ പ്രകോപിപ്പിച്ചത്.

മോര്‍ഗന്റെ വാക്കുകള്‍:-

ജോ റൂട്ട് ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് വിജയമുറപ്പായിരുന്നു. ജസ്പ്രീത് ബുമ്ര എല്‍ബി ഡബ്ലിയുവിനായി അപ്പീല്‍ ചെയ്‌തപ്പോള്‍ അമ്പയര്‍ ഷംസുദിന്‍ ഔട്ട് വിളിച്ചു. പന്ത് ബാറ്റില്‍ തട്ടിയത് അമ്പയര്‍ എന്തു കൊണ്ടാണ് കാണാതെ പോയതെന്നും ഇംഗ്ലീഷ് നായകന്‍ ചോദിച്ചു.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ റൂട്ടിന്റെ പുറത്താകലാണ് മത്സരത്തില്‍ വഴിത്തിരിവായത്. മികച്ച ഫോമില്‍ നില്‍ക്കുന്ന ഒരു റൂട്ടിനെ നിര്‍ണായക സമയത്ത് മോശം അമ്പയറിംഗിലൂടെ പുറത്തായതില്‍ നിരാശയുണ്ട്. ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിക്കുന്നതിന് തുല്ല്യമാണ്. ഈ മോശം തീരുമാനം ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളാണ് മത്സരത്തില്‍ ജയിക്കേണ്ടിയിരുന്നതെന്നും ഇംഗ്ലീഷ് നായകന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക