ഇനിയുള്ള മത്സരങ്ങളിലും ഇങ്ങനെയാകും കളിക്കുക, തൻ്റെ വെടിക്കെട്ട് ബാറ്റിംഗിനെ പറ്റി മുഹമ്മദ് ഷമി

ചൊവ്വ, 14 ഫെബ്രുവരി 2023 (20:15 IST)
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിതമായ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ പേസറായ മുഹമ്മദ് ഷമി കാഴ്ചവെച്ചത്. എല്ലാ ബാറ്റർമാരും വളരെയധികം പ്രയാസപ്പെട്ട പിച്ചിൽ 47 പന്തിൽ നിന്നും 37 റൺസാണ് താരം നേടിയത്. ഈ വെടിക്കെട്ട് പ്രകടനത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് താരം.
 
മത്സരത്തിന് ശേഷം അക്സർ പട്ടേലുമൊത്തുള്ള സംഭാഷണത്തിലാണ് ഷമിയുടെ പ്രതികരണം. ക്രീസിൽ പതിയെ കളിക്കാനാണ് ഞാൻ താങ്കളോട് പറഞ്ഞത്. പക്ഷേ എല്ലായ്പ്പോഴും താങ്കൾ സിക്സറുകൾക്കായി ശ്രമിച്ചത് എന്തുകൊണ്ടാണെന്ന അക്സറിൻ്റെ ചോദ്യത്തിന് എൻ്റെ ഈഗോ എന്നെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു എന്ന മറുപടിയാണ് ഷമി നൽകിയത്.
 
കൂടുതൽ സമയം ക്രീസിൽ ചിലവഴിക്കാനാണ് ഞാൻ ശ്രമിച്ചത്. ഒപ്പം വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനും. വമ്പൻ ഷോട്ടുകൾ ഞാൻ കളിക്കാൻ പഠിച്ചത് നിങ്ങളിൽ നിന്നാണ് സാധിക്കുന്നത്ര സമയം ക്രീസ്ല് തുടരുകയായിരുന്നു ലക്ഷ്യം. പിന്നെ എനിക്ക് ഇങ്ങനെ കളിച്ചാണ് ശീലം. ഇനിയുള്ള മത്സരങ്ങളിലും ഞാൻ ഇങ്ങനെയാകും കളിക്കുക. ഷമി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍