'ഏത് പിച്ച് ഒരുക്കിയാലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കും'

ബുധന്‍, 25 മാര്‍ച്ച് 2015 (14:37 IST)
ഏത് പിച്ച് ഒരുക്കിയാലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. എല്ലാ മത്സരങ്ങളിലും എതിരാളികളെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൌളറുമാര്‍ക്ക് സാധിച്ചു. ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരും മികച്ച ഫോമിലാണ് രോഹിത് ശര്‍മ്മ പറഞ്ഞു. 
 
സെമിഫൈനലിന് മുന്‍പ് വാചക കസര്‍ത്തിലൂടെ ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിച്ച ഓസ്ട്രേലിയന്‍ ബൌളര്‍ മിച്ചല്‍ ജോണ്‍സണും രോഹിത് മറുപടി നല്കി. സ്ലെഡ്ജിങ്ങ് ആവാം,പക്ഷെ അതിരു കടക്കരുത്.ഇന്ത്യന്‍ ടീം അതിരു കടക്കില്ല രോഹിത് ശര്‍മ്മ പറഞ്ഞു.
 
 ഓസിസ് വേണമെങ്കില്‍ ഇന്ത്യയെ ഭയപ്പെടട്ടെയെന്നും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ ഭയമില്ലെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക