ഇന്ത്യൻ ടീമിൽ ആ താരത്തിനുണ്ടായിരുന്ന സ്ഥാനം എനിക്കും വേണം: വെളിപ്പെടുത്തി രോഹിത്

ബുധന്‍, 8 ഏപ്രില്‍ 2020 (14:04 IST)
താന്‍ ഇന്ത്യന്‍ ടീമില്‍ എത്തിയ സമയത്ത് ഏറെ ഇഷ്ടം തോന്നി താരം മുൻ ഇന്ത്യൻ ഇതിഹാസം യുവ്‌രാജ് സിങ്ങെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. യുവരാജിനോട് സംസാരിയ്ക്കാനും, അദ്ദേഹത്തെ പോലെ കളിക്കാനും പരിശീലനം നടത്താനും ഇഷ്ടപ്പെട്ടിരുന്നു. എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അതും യുവ്‌രാജിനെ സാക്ഷിനിർത്തി തന്നെ. ഇരുവരും ഇൻസ്റ്റഗ്രാം ചാറ്റ് ഷോയിൽ എത്തിയപ്പോഴാണ് രോഹിത് ഇഷ്ടം വെളിപ്പെടുത്തിയത്. 
 
'ഞാന്‍ ടീമില്‍ എത്തിയ കാലത്ത് യുവരാജ് സിംഗിന് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്ന റോള്‍ ഭാവിയില്‍ എനിക്കും വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. മധ്യ നിരയില്‍ ബാറ്റ് ചെയ്യാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും പോയിന്റില്‍ ഫീല്‍ഡ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ലൈവ് ചാറ്റ് ഷോയ്ക്കിടെ ഋഷഭ് പന്തിനെതിരായ വിമർശനങ്ങളിലും രോഹിത് നിലപാട് വ്യക്തമാക്കി.
 
നിലവില്‍ ടീമിലുള്ള യുവതാരങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്നത് പന്താണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മാധ്യമങ്ങള്‍ പന്തിനെ നിരന്തരം ആക്രമിക്കുന്നു എന്തിനാണിത് ? പന്തുമായി ഒരുപാട് സംസാരിയ്ക്കാറുണ്ട്. അവനെതിരേയുള്ള വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നു. എന്തെങ്കിലും എഴുതിപ്പിടിപ്പിക്കരുത്. അത് പന്തിന്റെ കരിയറിനെ തന്നെ ബാധിച്ചേക്കാം. വിമര്‍ശിക്കുന്നതിന് മുൻപ് മാധ്യമങ്ങള്‍ ഇക്കാര്യം ചിന്തിക്കണം രോഹിത് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍