'എന്റെ ഭര്‍ത്താവ് ക്രിക്കറ്റിനായി ലണ്ടന്‍, ദുബായ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടും, അദ്ദേഹം ഒരിക്കലും ലഹരിയോ മറ്റു തെറ്റായ ശീലങ്ങളോ ഉപയോഗിച്ചിട്ടില്ല,' റിവാബ പറഞ്ഞു. അതേസമയം ചില കളിക്കാര്‍ക്ക് സ്വാതന്ത്ര്യമുള്ളതുകൊണ്ട് ലഹരി ഉപയോഗത്തിലും മോശം ശീലങ്ങളിലും ഏര്‍പ്പെടുന്നുവെന്നും 14-ാം വയസ്സില്‍ വീടുവിട്ടതിനാല്‍ അവരെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും റിവാബ ആരോപിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ ടീമിലെ പ്രധാന കളിക്കാരനാണ് രവീന്ദ്ര ജഡേജ. ഗുജറാത്ത് സര്‍ക്കാരിലെ വിദ്യാഭ്യാസം, വനിതാ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൂടിയാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരികൂടിയായ റിവാബ ജഡേജ.