വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ വെറുതെ വിടാതെ മലയാളികള്‍. താരത്തിനു അപകടം പറ്റിയത് മലയാളികളോട് കളിച്ചിട്ടാണെന്ന തരത്തില്‍ മോശം കമന്റുകളാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാത്തത് സഞ്ജു കാരണമാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അപകടം പറ്റി കിടക്കുമ്പോഴും ചിലര്‍ പന്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
'മലയാളികളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും' ' ഇനി അവന്‍ കളത്തില്‍ ഇറങ്ങാതിരിക്കട്ടെ' ' ഞങ്ങളുടെ സഞ്ജുവിന്റെ പ്രാക്കാണ്' തുടങ്ങി വളരെ മോശം തരത്തിലുള്ള കമന്റുകളാണ് പല ഹാന്‍ഡിലുകളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെയുള്ള ഇത്തരക്കാരുടെ പ്രതികരണങ്ങള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യത്തമുള്ള ആര്‍ക്കും ഇങ്ങനെയൊന്നും ചിന്തിക്കാന്‍ പറ്റില്ലെന്നാണ് മറുവിഭാഗം പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് അപകടത്തില്‍പ്പെടുന്നത്.
കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്.