"പ്ളെയിങ് ഇറ്റ് മൈ വേ" ചരിത്രം തീര്‍ക്കുന്നു; റെക്കോഡ് വില്‍പ്പന

ശനി, 8 നവം‌ബര്‍ 2014 (14:14 IST)
ബാറ്റിംഗിലൂടെ റെക്കോഡുകള്‍ തിരുത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ "പ്ളെയിങ് ഇറ്റ് മൈ വേ" പുതിയ റെക്കോഡ് കൂട്ടിച്ചേര്‍ത്തു.

ഫിക്ഷന്‍ , നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മുന്‍കൂട്ടി കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം എന്ന റെക്കോഡാണ് "പ്ളെയിങ് ഇറ്റ് മൈ വേ" നേടിയതെന്ന് പ്രസാധകരായ ഹച്ദേ ഇന്ത്യ വ്യക്തമാക്കുന്നത്. പുസ്തക പ്രകാശന ദിവസവും തൊട്ടു മുന്‍പത്തെ ദിവസത്തിലുമായി "പ്ളെയിങ് ഇറ്റ് മൈ വേ"യുടെ 1,50,000 കോപ്പികളാണ് വിറ്റഴിഞ്ഞത്.

സചിന്‍ തന്റെ പുതിയ ഇന്നിംഗ്‌സ് തുടങ്ങിയതേ ഉള്ളുവെന്നും, പേനയിലൂടെ അദ്ദേഹം റെക്കോഡ് മറികടക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ലെന്നും ഹച്ദേ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ തോമസ് എബ്രഹാം പറഞ്ഞു. നേരത്തെ വാള്‍ട്ടര്‍ ഐസക്സണിന്റെ "സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രം" എന്ന പുസ്തകത്തിന്റെ 1,30,000 കോപ്പികള്‍ മുന്‍കൂട്ടി വിറ്റഴിഞ്ഞുവെന്ന റെക്കോഡാണ് സച്ചിന്റെ "പ്ളെയിങ് ഇറ്റ് മൈ വേ" തിരുത്തി കുറിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക