പ്ലേയിങ് ഇലവനില്‍ രഹാനെ ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

വെള്ളി, 24 ഡിസം‌ബര്‍ 2021 (15:57 IST)
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രഹാനെ ഉണ്ടാകാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. രഹാനെയ്ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തുക വളരെ ദുഷ്‌കരമാണ്. പൂജാരെയുടേയും കോലിയുടേയും ഫോമും സംശയത്തിലാണ്. എന്നാല്‍ പോലും ഇവരേക്കാള്‍ ആശങ്കപ്പെടുത്തുന്നത് രഹാനെയുടെ മോശം ഫോം തന്നെയാണ്. ആദ്യ ടെസ്റ്റില്‍ സ്ഥാനം പിടിക്കുക എല്ലാ അര്‍ത്ഥത്തിലും രഹാനെയ്ക്ക് പ്രയാസമാകുമെന്നും നെഹ്‌റ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍