നീണ്ട പരമ്പരകള്‍ക്ക് തുടക്കം കുറിക്കാന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗള്ണ്ടിലേക്ക് വിമാനം കയറി. മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇംഗള്ണ്ടില്‍ അഞ്ച് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യും കളിക്കും. 18 അംഗ ടെസ്റ്റ് ടീമാണ് ഇന്നലെ യാത്ര തിരിച്ചത്.
ജൂലായ് 17 നാണ് ആദ്യടെസ്റ്റ്. ആഗസ്റ്റ് 25 മുതൽ സെപ്തംബർ ഏഴുവരെയാണ് ഏകദിന ട്വന്റി 20 പരമ്പരകൾ. 2011ലെ ഇംഗ്ളണ്ട് പര്യടനത്തിലെ നാണംകെട്ട തോൽവി മറക്കാനാണ് ധോണിയും സംഘവും ലക്ഷ്യമിടുന്നത്.