മത്സരത്തില്‍ 18 പന്തില്‍ 15 റണ്‍സ് നേടി ബാബര്‍ പുറത്തായിരുന്നു. ഒരു ബിഗ് ഷോട്ടിന് ശ്രമിക്കവെ ലോംഗ് ഓഫില്‍ ക്യാച്ച് നല്‍കിയാണ് ബാബര്‍ മടങ്ങിയത്. ഇതോടെയാണ് കൈഫ് വിമര്‍ശനവുമായെത്തിയത്. ടി20 ക്രിക്കറ്റില്‍ വമ്പന്‍ ഷോട്ടുകളിലൂടെ റണ്‍സ് കണ്ടെത്താനുള്ള പവര്‍ ഷോട്ടുകള്‍ ബാബറിന്റെ കൈവശമില്ലെന്നും സിംഗിളും ഡബിള്‍സും എടുത്ത് ഇന്നിങ്ങ്‌സ് നയിക്കാനെ ബാബറിന് സാധിക്കുവെന്നും കൈഫ് പറയുന്നു. ബാബറിന്റെ പരമ്പരാഗത ബാറ്റിംഗ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതാണോ എന്ന ചോദ്യവും കൈഫ് ഉയര്‍ത്തി.