മിതാലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന് ശേഷം മാത്രമാണ് റിച്ച ജനിച്ചത്.മിതാലി രാജ് 1999ലാണ് ക്രിക്കറ്റിൽ അരങ്ങേറുന്നത് റിച്ച ജനിച്ചതാവട്ടെ 2003ലും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ രസകരമായ സംഭവം നടക്കുന്നത്. ഒരു പക്ഷേ വരും കാലങ്ങളിൽ ആർക്കും തന്നെ ഈ റെക്കോർഡ് തകർക്കാനും ആയേക്കില്ല.
മത്സരത്തിൽ ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാനും മിതാലിക്കായി. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ് ക്ലാര്‍ക്ക് (4150)ആണ് രണ്ടാമത്. അതേസമയം വനിതകളുടെ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി (64) നേടുന്ന പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോർഡ് മത്സരത്തിൽ റിച്ച ഘോഷ് സ്വന്തമാക്കി. 19 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.
അതേസമയം മത്സരത്തിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 49 ഓവറില്‍ ഏഴ് വിക്കറ്റ് ലക്ഷ്യം മറികടന്നു. 119 റണ്‍സുമായി പുറത്താവാതെ നിന്ന് അമേലിയ കെര്‍ കിവീസിനെ വിജയത്തിലേക്ക് നയിച്ചു.