ബട്ലറിനെതിരായ മങ്കാദിംഗ്; ഇംഗ്ലീഷ് താരത്തിനെതിരെ പൊട്ടിത്തെറിച്ച് അശ്വിൻ

ശനി, 6 ഏപ്രില്‍ 2019 (14:17 IST)
ഐപിഎല്‍ മത്സരത്തിനിടെ രാജസ്ഥാൻ റോയൽ‌സിന്റെ ജോസ് ബട്‌ലറെ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയ സംഭവത്തിന്റെ വിവാദങ്ങൾ അവസാനിക്കുന്നില്ല. അശ്വിന്‍നെ രംഗത്ത് വന്നവരിൽ  ജെയിംസ് ആന്‍ഡേഴ്‌സണുമുണ്ടായിരുന്നു. ഇപ്പോഴിതാ, ആൻഡേഴ്സണെതിരെ പര്യസമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം.
 
അശ്വിന്റെ ചിത്രം നശിപ്പിക്കുന്ന വീഡിയോയാണ് ജെയിംസ് ആന്‍ഡേഴസണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് അശ്വിനെ പ്രകോപിപ്പിച്ചത്. ‘ഇന്ന് ആന്‍ഡേഴ്സണ് താന്‍ ചെയ്തത് തെറ്റാണെന്ന് എന്തായാലും തോന്നുന്നുണ്ടാവും, നാളെ ഇത് ആന്‍ഡേഴ്സണ്‍ ചെയ്യുകയുമില്ല, എങ്കിലും തെറ്റ് ഏതാണ് ശരി ഏതാണ് എന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ അതിന്റെ ആവശ്യമില്ല, നിയമത്തില്‍ ഉള്ളത് തന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളത് എന്ന് അശ്വിൻ പറഞ്ഞു.
 
ക്രിക്കറ്റ് ലോകത്തെ ഭൂരിഭാഗം ആളുകളും അശ്വിനെതിരെ നിലയുറപ്പിച്ചപ്പോൾ ചുരുക്കം ചിലയാളുകൾ മാത്രമാണ് അശ്വിനെ പിന്തുണച്ചത്. അശ്വിന്‍ ചെയ്തത് ക്രിക്കറ്റ് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു കൊണ്ടാണെന്ന് മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ചൂണ്ടിക്കാട്ടി.
 
ബട്‌ലറെ ഏതു വിധേനയെങ്കിലും പുറത്താക്കണെന്ന സമ്മര്‍ദ്ദമാവാം അശ്വിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്ന് ഗൌതം ഗംഭീറും പറഞ്ഞു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍