ക്യാച്ചിനായി അപ്പീൽ നൽകിയത് വില്യംസൺ, ഡിആർഎസ് എടുത്തത് അമ്പയർ: പക്ഷപാതത്തിനെതിരെ ഗ്രൗണ്ടിൽ ചൂടായി കോലി

ഞായര്‍, 20 ജൂണ്‍ 2021 (09:29 IST)
ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ അമ്പയറുമായി കോർത്ത് ഇന്ത്യൻ നായകൻ വിരാട് കോലി. ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഡിആർഎസ് എടുത്തിട്ടും സ്വന്തം നിലയിൽ അമ്പയർ ഡിആർഎസ് എടുത്തതാണ് കോലിയെ ചൊടുപ്പിച്ചത്. മത്സരത്തിന്റെ 41ആം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങൾ നടന്നത്.
 
 ചേതേശ്വർ പൂജാര പുറത്തായതിന് പിന്നാലെ കരുതലോടെ കളിക്കുകയായിരുന്നു ഇന്ത്യൻ നായകൻ. ഇതിനിടെ ലെ​ഗ് സ്റ്റംപിന് പുറത്ത് വൈഡായി പോയ പന്തിൽ കോലി ബാറ്റ് വെച്ചു. ശബ്ദം കേട്ട ബോൾട്ടും ന്യൂസിലൻഡ് താരങ്ങളും ക്യാച്ചിനായി അപ്പീൽ ചെയ്യുകയും ചെയ്‌തു. എന്നാൽ ബാറ്റിൽ സ്പർശിച്ചോ എന്നുറപ്പില്ലാത്ത അമ്പയർ ഔട്ട് വിളിച്ചില്ല.
 
ഡിആർഎസ് എടുക്കണമോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്നതിനിടെ ന്യൂസിലൻഡിന് ഡിആർഎസ് അവസരം നഷ്ടമായി. ഇതിന് പിന്നാലെയാണ്അമ്പയർ റിച്ചാർഡ് ഇല്ലിം​ഗ്വവർത്ത് തീരുമാനം മൂന്നാം അമ്പയറുടെ പരിശോധനക്ക് വിട്ടത്. മൂന്നാം അമ്പയറുടെ പരിശോധനയിൽ ഔട്ട് അല്ലെന്ന് തെളിഞ്ഞെങ്കിലും ഫലത്തിൽ ഡിആർഎസ് എടുക്കാതെ തന്നെ ന്യൂസിലൻഡിന് ഒരു ഡിആർഎസ് ലഭിച്ചു. 
 
നേരത്തെ ഒരു ഡിആർഎസ് നഷ്ടമായിരുന്ന ന്യൂസിലൻഡിന് ഫലത്തിൽ ഒരു ഡിആർഎസ് അവസരം കൂടി കിട്ടി. ഇതോടെ അമ്പയറുടെ റിവ്യൂ എടുക്കാനുള്ള തീരുമാനത്തെ കോലി ചോദ്യം ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍