വിരാട് കോലിക്ക് വിശ്രമം അനിവാര്യം: കാരണം വ്യക്തമാക്കി മൈക്കൽ വോൺ

വെള്ളി, 15 ജൂലൈ 2022 (20:05 IST)
റൺമെഷീൻ എന്ന് ലോകം വാഴ്ത്തുന്ന ഇന്ത്യൻ മുൻ നായകൻ വിരാട് കോലി റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണാനാകുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലും തിളങ്ങാൻ കോലിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കോലിക്ക് ക്രിക്കറ്റിൽ നിന്നും വിശ്രമം വേണമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ.
 
കോലി ഇപ്പോഴും നന്നായി തന്നെ ബാറ്റ് ചെയ്യുന്നതായാണ് എനിക്ക് തോന്നുന്നത്. മൂവ്മെൻ്റിലോ സാങ്കേതികതയിലോ കോലിക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. സാന്ദർഭിക്മായി മാത്രം പിഴവുകൾ വരുന്നത് ശ്രദ്ധക്കുറവ് കാരണമാകാം. ഞാൻ മുൻപും പറഞ്ഞ പോലെ കോലിക്ക് ക്രിക്കറ്റിൽ നിന്നൊരു ഇടവേള വേണം മൈക്കൽ വോൺ പറഞ്ഞു.
 
ഏകദിനത്തിൽ 2019 ഓഗസ്റ്റിലായിരുന്നു കോലിയുടെ അവസാന ഏകദിന സെഞ്ചുറി. ഇതിന് ശേഷം 23 ഇന്നിങ്ങ്സുകളാണ് കോലി കളിച്ചത്. 2019 നവംബർ 23നായിരുന്നു കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍