Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി

കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി

Kohli
മിലാൻ , തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (19:42 IST)
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം. ഇന്ന് എട്ടു മണിക്ക് ഇരുവരും ചേര്‍ന്ന് വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിൽ തിങ്കളാഴ്ച രാവിലെയാണ് കോഹ്‌ലി അനുഷ്കയ്ക്കു മിന്നു ചാർത്തിയത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

ഇറ്റലിയിലെ ബോർഗോ ഫിനോക്കിയേത്തോ റിസോർട്ടിലായിരുന്നു വിവാഹചടങ്ങുകളെന്നാണു സൂചന. അതീവ സുരക്ഷയുള്ള വിവാഹ വേദിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വീഞ്ഞിന്റെ മണമുള്ള സ്വര്‍ഗ’ത്തില്‍ ഒരു വിവാഹം, കോഹ്‌ലി അനുഷ്കയ്‌ക്കായി കണ്ടെത്തിയ വേദി ആരെയും ഞെട്ടിക്കും!