ട്രെ​ന്റ് ​ബ്രി​ജ് ടെസ്റ്റ് സമനിലയില്‍

തിങ്കള്‍, 14 ജൂലൈ 2014 (10:26 IST)
ഇരു പക്ഷത്തും വാലറ്റം മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ ​ഇം​ഗ്ളണ്ട് ആദ്യ ടെസ്റ്റ് സമനിലയിലായി. ഇ​ന്ത്യ ഒ​ന്നാം​ ​ഇ​ന്നിം​ഗ്സിൽ 457 റണ്‍ നേടിയപ്പോള്‍ അ​വ​സാ​ന​ ​വി​ക്ക​റ്റി​ലെ​ ​വീ​രോ​ചി​ത​ ​പോ​രാ​ട്ടം​ ​വ​ഴി​ ​ഇം​ഗ്ള​ണ്ട് 496​ ​റൺ​ ​നേ​ടി നേരിയ ലീഡ് കരസ്ഥമാക്കി.

തു​ടർ​ന്ന് ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​അ​ഞ്ചാം​ ​ദി​വ​സം​ ചായസമയത്ത് 391​/9​ ​എ​ന്ന​ ​നി​ല​യി​ൽ ഇന്ത്യ ഡി​ക്ളയർ ചെയ്തതോടെയാണ് സമനി​ല പ്രഖ്യാപി​ക്കപ്പെട്ടത്. ​രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കായി മു​ര​ളി​ ​വി​ജ​യ് ​(59​),​ ​ചേ​തേ​ശ്വർ​ ​പു​ജാ​ര​ ​(55​)​ ​എ​ന്നി​വർ​ക്കു​ശേ​ഷം​ ​കൊ​ഹ്‌​ലി​ ​(8​),​ ​ര​ഹാ​നെ​ ​(24​),​ ​ധോ​ണി​ ​(11​)​ ​എ​ന്നി​വർ പെട്ടന്ന് പുറത്തായി.

എന്നാല്‍ വാലറ്റം വീണ്ടും കരുത്ത് കാണിച്ചപ്പോള്‍ കളി സമനിലയിലേക്ക് വഴി മാറുകയായിരുന്നു. അ​ര​ങ്ങേ​റ്റ​ക്കാ​രൻ​ ​സ്റ്റു​വർ​ട്ട് ​ബി​ന്നി​ ​(78​),​ ​വാ​ല​റ്റ​ക്കാ​രൻ​ ​ഭു​വ​നേ​ശ്വർ​ ​കു​മാർ​ ​(63​ ​നോ​ട്ടൗ​ട്ട്)​ ​എ​ന്നി​വ​രു​ടെ​ ​പോ​രാ​ട്ട​മാ​ണ് ​ഇ​ന്ത്യ​യെ​ ​അ​പ​ക​ട​ത്തിൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത്.​ ​ഭു​വ​നേ​ശ്വർ​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ലും​ ​അർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യി​രു​ന്നു.

വെബ്ദുനിയ വായിക്കുക