മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

ഞായര്‍, 9 നവം‌ബര്‍ 2014 (13:43 IST)
ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ എയ്‌ഞ്ചലോ മാത്യൂസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ കളി ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

അഞ്ച് മത്സരങ്ങളുടെ പരമ്പയില്‍ ഇന്ന് ജയിച്ചാല്‍ മാത്രമെ തുടര്‍ന്നുള്ള കളികളില്‍ ലങ്കയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയു. അതേസമയം ഇന്ന് ജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം എന്നതിനാല്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് കോ‌ഹ്‌ലിയും സംഘവും ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ലോകകപ്പ് മുൻനിറുത്തിയുള്ള തയ്യാറെടുപ്പുകൾക്കിറങ്ങിയ ഇന്ത്യയ്ക്ക് ആഗ്രഹിച്ചതുപോലൊരു തുടക്കമാണ് ഈ പരമ്പരയിൽ ലഭിച്ചിരിക്കുന്നത്.

ഇന്ത്യ : രഹാനെ, ധവാൻ, കൊഹ്‌ലി, അമ്പാട്ടി, റെയ്ന, സാഹ, ജഡേജ / ധവാൻ, അക്ഷർ, അശ്വിൻ, ഇശാന്ത്, ഉമേഷ്

ശ്രീലങ്ക : കുശാൽ പെരേര, ദിൽഷൻ, സംഗക്കാര, മഹേല, മാത്യൂസ്, പ്രിയഞ്ജൻ, പ്രസന്ന, തിസാര, പ്രസാദ്, രൺദിവ്, ഗറുഗെ


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക