ഈ വർഷം ഓഗസ്റ്റ്-സെപ്‌റ്റംബർ മാസത്തിലായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര.അഞ്ചാം ടെസ്റ്റിനു മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത്. ഈ സമയത്ത് ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുകയായിരുന്നു