ഇന്ത്യ എ- ആസ്ട്രേലിയ എ അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ

ഞായര്‍, 26 ജൂലൈ 2015 (11:36 IST)
ഇന്ത്യ എയും ആസ്ട്രേലിയ എയും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 301 റൺ നേടിയിരുന്നു.

ഓസീസ് എ 268 ന് ആൾ ഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 206/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു.

അവസാന ദിവസമായ ഇന്നലെ ആസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 161/4 ൽ എത്തിയപ്പോഴാണ് സമനില സമ്മതിച്ച് പിരിഞ്ഞത്.

വെബ്ദുനിയ വായിക്കുക