Jithesh Sharma: ജിതേഷിനു എന്ത് പറ്റി? കിതച്ച് കിതച്ച് ആർസിബിയുടെ 'വെടിക്കെട്ട്' താരം

WEBDUNIA

ശനി, 18 ഏപ്രില്‍ 2026 (17:40 IST)
Jithesh Sharma
Jithesh Sharma: 2025 സീസണിൽ ആർസിബി കിരീടം ചൂടാൻ പ്രധാന കാരണങ്ങളിൽ ഒന്നാണ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ. കഴിഞ്ഞ സീസണിൽ 15 കളികളിൽ നിന്ന് 176.35 സ്‌ട്രൈക് റേറ്റിൽ 261 റൺസ് നേടാൻ ജിതേഷിനു സാധിച്ചിരുന്നു. ഫിനിഷർ എന്ന നിലയിൽ മികവ് പുലർത്തിയ താരം ഈ സീസണിൽ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. 
 
ഈ സീസണിൽ ആറ് കളികളിൽ നിന്ന് ജിതേഷിനു നേടാൻ സാധിച്ചിരിക്കുന്നത് വെറും 38 റൺസ് മാത്രം. ശരാശരി 9.50 ആണ്, സ്‌ട്രൈക് റേറ്റ് 140.74. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 20 പന്തുകൾ നേരിട്ട ജിതേഷിനു വെറും 14 റൺസെടുക്കാനെ സാധിച്ചുള്ളൂ. 16-20 ഓവറിൽ ആർസിബിക്കു 5.80 സ്‌ട്രൈക് റേറ്റിൽ മാത്രമേ റൺസ് കണ്ടെത്താൻ സാധിച്ചുള്ളൂ. അതിനു പ്രധാന കാരണം ജിതേഷ് ശർമയുടെ തണുപ്പൻ ഇന്നിങ്‌സാണ്. 
 
ഈ സീസണിൽ പേസിനെതിരെ വളരെ മോശം പ്രകടനമാണ് ജിതേഷ് നടത്തിയത്. ആറ് കളികളിൽ നിന്ന് 29 പന്തുകൾ നേരിട്ട് വെറും 22 റൺസ് ! ആറിൽ അഞ്ച് തവണയും പേസിനു മുന്നിൽ താരം പുറത്തായി. കഴിഞ്ഞ സീസണിലെ പോലെ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ജിതേഷ് ശർമ ആർസിബിക്കു തലവേദനയാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍